ലണ്ടന്‍: ഇന്ത്യന്‍ യുവത്വത്തിന്റെ ആവേശവും പ്രചോദനവുമാണ് വെടിക്കെട്ട് ബാറ്റിംഗിനു പേരുകേട്ട യുവരാജ് സിംഗ്. ക്യാന്‍സറെന്ന മാരക രോഗമുവായി പോരാടി മരണത്തെ മുഖാമുഖം കണ്ടാണ് യുവി ചരിത്രമായ തിരിച്ചു വരവ് നടത്തിയത്.

Subscribe Us:

ഇംഗ്ലണ്ടിന്റെ മിച്ചല്‍ കാര്‍ബറിയും സമാനമായൊരു അതീജിവനത്തിന്റെ ചരിത്രമായി മാറിയിരിക്കുകയാണ്. തന്റെ സ്വപ്‌നങ്ങളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തിയ ക്യാന്‍സറിനെ പരാജയപ്പെടുത്തി തിരിച്ചെത്തിയത് സെഞ്ച്വറി അടിച്ചാണ് കാര്‍ബറി ആഘോഷിച്ചത്.

കഴിഞ്ഞ ജൂലൈയിലാണ് കാര്‍ബറി തനിക്ക് മാരകമായ ക്യാന്‍സറാണെന്നു തിരിച്ചറിഞ്ഞത്. ഇംഗ്ലണ്ടിനായി അപ്പോഴേക്കും ആറു ടെസ്റ്റും ഏഴ് ഏകദിനവും മാത്രമേ കാര്‍ബറി കളിച്ചിരുന്നുള്ളൂ, കരിയറിന്റെ തുടക്കത്തിലായിരുന്നു അയാളപ്പോള്‍.


Also Read: ബീഫ് നിരോധനത്തെ കുറിച്ച് മലപ്പുറത്ത് മിണ്ടാന്‍ ബി.ജെ.പിക്ക് ധൈര്യമുണ്ടോ; ശിവസേനയുടെ ചോദ്യം സാമ്‌നയില്‍


ഫസ്റ്റ് ക്ലാസില്‍ കാര്‍ഡിഫ് എം.സി.സിയ്‌ക്കെതിരായ മത്സരത്തില്‍ ഹാംഷെയറിനു വേണ്ടിയിറങ്ങിയാണ് കാര്‍ബറി തിരിച്ചു വരവ് നടത്തിയത്. കാര്‍ബറിയുടെ പോരാട്ട വീര്യത്തെ ആവേശത്തോടെയായിരുന്നു ആരാധകര്‍ വരവേറ്റത്.

ഓപ്പണറായി ഇറങ്ങിയ താരം 164 മിനുറ്റാണ് ക്രീസില്‍ നിന്നത്. 121 പന്തില്‍ നിന്നും 17 ഫോറിന്റേയും അകമ്പടിയോടെയാണ് താരം 100 കടന്നത്. ടീമിന്റെ ടോപ്പ് സ്‌കോററും കാര്‍ബറിയാണ്.