ന്യൂദല്‍ഹി: അഴിമതിയ്ക്കും കള്ളപ്പണത്തിനുമെതിരെ നിരാഹാരം നടത്തുന്ന രാംദേവുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജി.

അതേസമയം അദ്ദേഹവുമായി അനുരഞ്ജനത്തിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശ്രമങ്ങള്‍ നടക്കുന്നതായി സൂചനയുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നേരിട്ടല്ല ഈ വിഷയത്തില്‍ ഇടപെടുന്നത്. മധ്യസ്ഥരെവെച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. മധ്യസ്ഥതയുടെ ഭാഗമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരി രാംദേവിനോട് നിരാഹാരം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നു.

നിരാഹാരം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് രാംദേവുമായി സംസാരിക്കാന്‍ കേന്ദ്ര നിയമമന്ത്രി വീരപ്പമൊയ്‌ലി ശ്രീ ശ്രീ രവിശങ്കറിനോടാവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും രാംദേവിന്റെ നിരാഹാരം അവസാനിപ്പിച്ചിട്ടേ താന്‍ ഹരിദ്വാറില്‍നിന്നും മടങ്ങുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു

രക്തസമ്മര്‍ദ്ദവും പള്‍സ് നിരക്കും ക്രമാതീതമായി കുറഞ്ഞതിനാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുമെന്ന് ചീഫ് മെഡിക്കല്‍ നല്‍കിയ മുന്നറിയിപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.