തിരുവനന്തതപുരം: പാര്‍ട്ടിക്ക് വീഴ്ചകള്‍ പറ്റിയിട്ടുണ്ടെന്നും പറ്റിയ പിഴവുകള്‍ തിരുത്തി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. നേരത്തെ തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് പിണറായി വിജയന്‍ പ്രതികരിച്ചപ്പോള്‍ പാര്‍ട്ടിക്ക് എന്തെങ്കിലും വീഴ്ച പറ്റിയിരുന്നതായി പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രി ഇത്തരമൊരു ഏറ്റുപറച്ചിലാണ് നടത്തിയത്.

തെരെഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള വിശദമായ വിലയിരുത്തലുകള്‍ നടന്നിട്ടില്ല. എങ്കിലും പ്രതീക്ഷിച്ച വിജയമുണ്ടായില്ല.ഭരണനേട്ടം ജനങ്ങളിലെത്തിക്കാന്‍ കഴിയാതെവന്നത് കോണ്‍ഗ്രസ് മതസാമുദായിക ശക്തികളുടെ സഹായത്തോടെ മുതലെടുക്കുകായണുണ്ടായത്. ഞങ്ങളെ സംബന്ധിച്ചെടുത്തോളം ജയവും തോല്‍വിയും ഇടകലര്‍ന്നുവരുന്നതാണ്. പറ്റിയ തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകും മന്ത്രിസഭായോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളത്തിലാണ് മുഖ്യമന്ത്രി പറഞ്ഞു.

പുതിയ എട്ടു ഫയര്‍ സ്റ്റേഷനുകള്‍ തുടങ്ങാന്‍ തീരുമാനമായിട്ടുണ്ട് . ഇതലേക്ക് പുതിയ തസ്തികകള്‍ സൃഷ്ടിക്കും. ടൂറിസം വികസനത്തിനായി ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ പോലുള്ള പരിപാടികള്‍ നടത്താന്‍ കേരള ടൂറിസം ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷന്‍ രൂപീകരിക്കുമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.