pinarayi--fb

തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പിണറായി വിജയന്റെ ആദ്യ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

മന്ത്രിസഭാ പുനസംഘടനയെ കുറിച്ചാണ് പിണറായിയുടെ ആദ്യ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

മന്ത്രിസഭയില്‍ മാറ്റം വരുത്തി ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ തീര്‍ക്കാമെന്നു കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്നവരാണെന്നാണ് പിണറായിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ആഭ്യന്തര വകുപ്പും അത് കൈകാര്യം ചെയ്ത മന്ത്രിയുമാണ് കോണ്‍ഗ്രസിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് വകുപ്പ് മാറ്റത്തിലൂടെ ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.

സര്‍ക്കാരിന് പറ്റിയ തെറ്റുകള്‍ എന്തെന്ന് കോണ്‍ഗ്രസ് ജനങ്ങളോട് തുറന്നു പറയാന്‍ തയ്യാറാവണം. ചെയ്ത തെറ്റില്‍ പശ്ചാത്തപിത്തുന്നുണ്ടോയെന്ന് അവര്‍ വ്യക്തമാക്കണം- പിണറായി പറഞ്ഞു.

ഫെയ്‌സ്ബുക്കില്‍ നേരത്തേ അക്കൗണ്ട് തുടങ്ങിയിരുന്നെങ്കിലും ഇതു വരെ പിണറായി ഒരു വിഷയത്തിലും ഫെയ്‌സ്ബുക്ക് വഴി നിലപാട് അറിയിച്ചിരുന്നില്ല.

ഇതോടെ ഇനി ഫെയ്‌സ്ബുക്ക് വഴിയുള്ള പോരാട്ടത്തിന് താനും ഒരുങ്ങുകയാണെന്ന് പിണറായി വ്യക്തമാക്കുകയാണ്.