Categories

മന്ത്രിസഭ പുനസംഘന: അഹമ്മദിന് സ്വതന്ത്രചുമതലയില്ല

manmohan-soniaന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടിപ്പിച്ചു. 11 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിഞ്ജ ചെയ്യും. ജയറാം രമേശ്, ജയന്തി നടരാജന്‍, മിലന്ദ് ദേവ്‌റ, രാജീവ് ശുക്ല, ഗുരുദാസ് കാമത്ത്, ബേനി പ്രസാദ് വര്‍മ, ശ്രീകാന്ത് ജെന്ന, കിഷോര്‍ചന്ദ്രദേവ്, ചരണ്‍സിംഗ് മഗല്‍, സന്ദീപ് ബന്ദോപാധ്യായ, ദിനേശ് ത്രിവേദി, പവന്‍ സിംഗ് ഘട്ടോവര്‍ എന്നിവരാണ് ഇന്ന് സത്യപ്രതിഞ്ജ ചെയ്യുന്നത്.

മന്ത്രിസഭയില്‍ എട്ട് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് പുനസംഘടിപ്പിച്ചത്. സോണിയാഗാന്ധി പ്രധാനമന്ത്രിയുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയിലാണ് പുനസംഘടന സംബന്ധിച്ച് തീരുമാനങ്ങളെടുത്തത്.

ജയറാം രമേശ്, കിഷോര്‍ ചന്ദ്രദേവ്, ദിനേശ് ത്രിവേദി, ബെന്നി പ്രസാദ് വെര്‍മ എന്നിവര്‍ക്ക് ക്യാബിനറ്റ് മന്ത്രിസ്ഥാനം ലഭിച്ചു. ജയറാം രമേശിന് ഗ്രാമവികസന വകുപ്പും, കിഷോര്‍ ചന്ദ്രദേവിന് പട്ടികവര്‍ഗക്ഷേമവകുപ്പും, ദിനേശ് ത്രിവേദി റെയില്‍വേവകുപ്പും, ബേനി പ്രസാദ് വര്‍മയ്ക്ക് ഉരുക്ക് വകുപ്പുമാണ് നല്‍കിയിട്ടുള്ളത്.

ജയന്തി നടരാജന് വനം പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതല ലഭിക്കും. പവന്‍ സിംഗ് ഘൊടാവറിന് നോര്‍ത്ത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനചുമതലയും ശ്രീകാന്ത് ബെഹ്‌റയ്ക്ക് സ്റ്റാറ്റിറ്റിക്‌സ് വകുപ്പും രാജിവച്ച കമ്പനികാര്യമന്ത്രി മുരളി ദേവ്‌റയുടെ മകന്‍ മിലിന്ദ് ദേവ്‌റയ്ക്ക് വാര്‍ത്താവിതരണ വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും നല്‍കി. രാജീവ് ശുക്ലയ്ക്ക് പാര്‍ലമെന്ററി കാര്യ സഹമന്ത്രിസ്ഥാനം ലഭിച്ചു.

കേരളത്തില്‍ നിന്നും കേന്ദ്രമന്ത്രിയായ ഇ. അഹമ്മദിന് സ്വതന്ത്രചുമതലയില്ല. അഹമ്മദിന് സ്വതന്ത്രചുമതല ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് മാനവവിഭവശേഷി വകുപ്പിന്റെ അധിക ചുമതലകൂടി നല്‍കുകയായിരുന്നു.

ജോസ് കെ. മാണിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹവും മന്ത്രിസഭയില്‍ ഉണ്ടാവില്ല.അരുണ്‍ എസ് യാദവ്, ദയാനിധി മാരന്‍, സായി പ്രതാപ്, എം.എസ് ഗില്‍, ബി.കെ ഹാന്റിക്, കാന്തിലാല്‍ ഭൂരിയ, മുരളി ദേവ്‌റ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം നഷ്ടമായി.

2 Responses to “മന്ത്രിസഭ പുനസംഘന: അഹമ്മദിന് സ്വതന്ത്രചുമതലയില്ല”

  1. ICE

    മാണിക്ക് പണി കൊടുത്ത കൊണ്ഗ്രെസ്സ് നേതാക്കള്‍ക്ക് അഭിവാദ്യങ്ങള്‍

  2. santhosh

    Dool news നോട്‌ ചോധിചിട്ടാണോ മന്ത്രി സഭ പുന സംഘടന. കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാകള്‍ Dool ന്യൂസ്‌ മായിട്ട് ചര്‍ച്ച ചെയ്തായിരിക്കും മാണിക്ക് സീറ്റ്‌ കൊടുക്കാത്ത കാര്യം. മഞ്ഞ പത്രം മീന്‍ പൊതിയാന്‍ ഉപയോഗിക്കാം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.