ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ നിന്ന് മൂന്ന് പേര്‍ കൂടി രാജിവെച്ചു. കേന്ദ്ര വാര്‍ത്താവിതരണമന്ത്രി അംബികാ സോണി ,സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി മുകുള്‍ വാസ്‌നിക്, ടൂറിസം മന്ത്രി സുബോധ് കാന്ത് സഹായി എന്നിവരാണ് രാജിവെച്ചത്.

Ads By Google

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് രാജി. മൂവരും രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി. പാര്‍ട്ടി പ്രവര്‍ത്തകരായി തുടരുമെന്നും മന്ത്രി പദവി ഒഴിയുകയാണെന്നും നേതാക്കള്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സുബോധ് കാന്ത് സഹായി ആരോപണവിധേയനായിരുന്നു. സഹോദരന്റെ സ്ഥാപനത്തിനായി അവിഹിതമായി ഇടപെട്ടെന്നാണ് ആരോപണം.

വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ വെള്ളിയാഴ്ച രാജിവെച്ചിരുന്നു. രാജിക്കത്ത് വെള്ളിയാഴ്ച തന്നെ നല്‍കിയിരുന്നെന്ന് സുബോധ്കാന്ത് സഹായി പറഞ്ഞു.