തിരുവനന്തപുരം: സംസ്ഥാനത്ത് എപിഎല്‍- ബിപിഎല്‍ വിത്യാസമില്ലാതെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും രണ്ടു രൂപക്ക് അരി നല്‍കുന്നതിനുള്ള പദ്ധതിക്ക് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച് പ്രഖ്യാപനം നാളെ നിയമസഭയില്‍ നടത്തും. അഞ്ചേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ക്കും 25,000 രൂപയില്‍ കൂടുതല്‍ മാസ വരുമാനം ഉള്ളവര്‍ക്കും ആനുകൂല്യം ലഭിക്കില്ല. ധനവകുപ്പ് മുന്നോട്ടുവെച്ച പദ്ധതി മന്ത്രിസഭ ചര്‍ച്ച ചെയ്ത് അംഗീകരിക്കുകയായിരുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവും മന്ത്രിസഭായോഗം അംഗീകരിച്ചു. ഹൈക്കോടതിയില്‍ 222 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനമായി. ജാര്‍ഘണ്ഡ് ദേശീയ ഗെയിംസില്‍ സ്വര്‍ണ്ണം, വെള്ളി,വെങ്കലം നേടിയവര്‍ക്ക് യഥാക്രമം മൂന്ന് ലക്ഷം,രണ്ട് ലക്ഷം, ഒരു ലക്ഷം രൂപ വീതം നല്‍കാന്‍ തീരുമാനിച്ചു.