ന്യൂദല്‍ഹി: ഭക്ഷ്യ സുരക്ഷാ ബില്‍ പാസ്സാക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നത് കേന്ദ്ര മന്ത്രിസഭാ യോഗം ഞായറാഴ്ചയിലേക്ക് മാറ്റി. കേന്ദ്ര മന്ത്രി കെ.വി തോമസാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ, ഭക്ഷ്യസുരക്ഷാ ബില്ലിന് കേന്ദ്രമന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഭക്ഷ്യ സുരക്ഷാ ബില്‍ പാസ്സാക്കുന്നതു സംബന്ധിച്ച് പത്തു ദിവസത്തിനകം തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. ചില സംസ്ഥാനങ്ങള്‍ അഭിപ്രായങ്ങള്‍ ഈ വിഷയത്തില്‍ വ്യക്തമായ അഭിപ്രായം അറിയിക്കാത്തതിനാലാണിതെന്നാണ് കേന്ദ്ര ഭക്ഷ്യ മന്ത്രി ശരദ് പവാര്‍ പറയുന്നത്.

Subscribe Us:

മമതാ ബാനര്‍ജി ബില്ല് പാസ്സാക്കുന്നതിനെതിരെ രംഗത്തുണ്ട്. ഗ്രാമവികസന മന്ത്രി ജയറാം രമേശും ബില്ലിനെ എതിര്‍ക്കുന്നവരില്‍ ഉള്‍പ്പെടുന്നു.

6,570 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യം സംഭരിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇതുവഴി ഗ്രാമീണ ജനതയുടെ 75 ശതമാനവും നഗര ജനതയുടെ 50 ശതമാനവും ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴില്‍ വരും. ഇത്രയും ഭക്ഷ്യധാന്യം മൂന്ന് വര്‍ഷം നല്‍കുന്നതിനുള്ള ശേഖരം സര്‍ക്കാറിന്റെ കൈയിലുണ്ട്.

പദ്ധതിക്ക് ഒരു വര്‍ഷം മൂന്നര ലക്ഷം കോടി രൂപ ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്‍ഷികസംസ്‌കരണസംഭരണ മേഖലകളില്‍ ആധുനികവത്കരണം കൊണ്ടുവരുന്നതിനുള്ള ചെലവുള്‍പ്പെടെയാണ് മൊത്തം തുക കണക്കാക്കിയിരിക്കുന്നത്.

സൗജന്യനിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണത്തിന് മുന്‍ഗണനാ വിഭാഗമെന്നും പൊതുവിഭാഗമെന്നും രാജ്യത്തെ കുടുംബങ്ങളെ രണ്ടായി തരംതിരിക്കുന്നതാണ് ധനമന്ത്രാലയം അംഗീകാരം നല്‍കിയ കരട് ബില്‍.

മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്ന ഓരോ വ്യക്തിക്കും ഒരു മാസം ഏഴ് കിലോ ഭക്ഷ്യധാന്യം വരെ കുറഞ്ഞ വിലക്ക് ലഭിക്കും. മൂന്ന് രൂപ നിരക്കില്‍ അരിയും രണ്ടു രൂപ നിരക്കില്‍ ഗോതമ്പും ഇവര്‍ക്ക് നല്‍കും.

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും 3മാസം മുതല്‍ 13 വയസുവരെയുള്ള കുട്ടികള്‍ക്കും പോഷകാഹാരങ്ങള്‍ വിതരണം ചെയ്യും. ആറ് മാസത്തേക്ക് മുലയൂട്ടുന്ന അമ്മമാര്‍ക്ക് 1,000 രൂപ നല്‍കും.

ഭക്ഷ്യ സുരക്ഷാ ബില്‍ കേന്ദ്രമന്ത്രിസഭ ഇന്ന് പരിഗണിക്കും

Malayalam News
Kerala News in English