Categories

എം പി­മാ­രു­ടെ ശ­മ്പ­ള വര്‍ധ­ന: തീ­രു­മാ­നം നീട്ടി

ന്യൂഡല്‍ഹി: എം പിമാരുടെ ശമ്പളവര്‍ധന സംബന്ധിച്ച ബില്ലില്‍ അന്തിമ തീരുമാനമെടുക്കുന്നത് കേന്ദ്രമന്ത്രിസഭ നീട്ടിവച്ചു. പാര്‍ലമെന്റ് അംഗങ്ങളുടെ അടിസ്ഥാനശമ്പളം 16,000 രൂപയില്‍ നിന്നും 50,000 രൂപയായി ഉയര്‍ത്താനാണ് ബില്ലില്‍ നിര്‍ദേശം. വിമാനയാത്രാ ടിക്കറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടൊപ്പം മണ്ഡലത്തിലെ ബത്തയായി 20,000 രൂപവീതം നല്‍കണമെന്നതുള്‍പ്പെടെ ആനുകൂല്യങ്ങളും ബില്ലി­ലുണ്ട്

മന്ത്രിസഭാംഗങ്ങളില്‍ ചിലരുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് അന്തിമതീരുമാനം എടുക്കുന്നത് നീട്ടിവച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.