Categories

‘മാധ്യമങ്ങള്‍ക്ക് തെറ്റുപറ്റി; എ.ജി അടഞ്ഞ അധ്യായം’

തിരുവനന്തപുരം: എ.ജി പ്രശ്‌നം അടഞ്ഞ അധ്യായമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതില്‍ എ.ജിക്ക് തെറ്റുപറ്റിയിട്ടില്ല. അണക്കെട്ടിലെ ജലനിരപ്പും സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്ന് എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ല.

ഇക്കാര്യത്തില്‍ എ.ജി നല്‍കിയ വിശദീകരണത്തില്‍ സര്‍ക്കാറിന് തൃപ്തിയുണ്ട്. എ.ജി നല്‍കിയ സത്യവാങ്മൂലത്തിന് പകരമായ വിശദമായ മറ്റൊരു സത്യവാങ്മൂലം നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എ.ജി കോടതിയില്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ തെറ്റായാണ് വാര്‍ത്ത വന്നതെന്നും ഇക്കാര്യം അടഞ്ഞ അധ്യായമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതിനായി മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, പി.ജെ ജോസഫ് എന്നിവരടങ്ങുന്ന ഉപസമിതിയെ നിശ്ചയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 120 അടിയായി താഴ്ത്താന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടും. വിഷയത്തില്‍ സര്‍വ്വ കക്ഷി സംഘത്തെ ഉടന്‍ ദല്‍ഹിയിലേക്ക് അയക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എല്ലാവരും നിയന്ത്രണം പാലിക്കണം. ചെറിയ തെറ്റുകള്‍ ഉയര്‍ത്തിക്കാട്ടി തമിഴ്‌നാടിനെ പ്രകോപിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. പുതിയ ഡാം എന്ന വലിയ ലക്ഷ്യമാണ് നമ്മുടെ മുന്നിലുള്ളത്. അതുകൊണ്ടു തന്നെ വീഴ്ച തിരുത്തി മാത്രമേ മുന്നോട്ട് പോവാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടാണ് എ.ജിയെ വിളിച്ചു വരുത്തി വിശദീകരണം ചോദിക്കാന്‍ തീരുമാനിച്ചത്.

അതേസമയം സത്യവാങ്മൂല വിവാദത്തില്‍ എ.ജിയെ കരുവാക്കി രക്ഷപ്പെടാനുള്ള സര്‍ക്കാര്‍ നീക്കം പരാജയപ്പെടുകയാണുണ്ടായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എ.ജിയെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോള്‍ മന്ത്രിസഭ കൈക്കൊണ്ടിരിക്കുന്നത്. അതോടെ എ.ജി പറഞ്ഞത് സര്‍ക്കാര്‍ നിലപാട് തന്നെയാണെന്ന് വ്യക്തമായിരിക്കുകയുമാണ്. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ജലം ഇടുക്കി ഡാം താങ്ങിക്കൊള്ളുമെന്നും 450 കുടുംബങ്ങളെ മാത്രം മാറ്റിപ്പാര്‍പ്പിച്ചാല്‍ മതിയെന്നുമുള്ള എ.ജിയുടെ നിലപാട് തങ്ങളുടെ നിലപാട് തന്നെയാണെന്ന് സമ്മതിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

അതേസമയം സത്യവാങ്മൂല വിവാദത്തില്‍ എ.ജിയെ കരുവാക്കി രക്ഷപ്പെടാനുള്ള സര്‍ക്കാര്‍ നീക്കം പരാജയപ്പെടുകയാണുണ്ടായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എ.ജിയെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോള്‍ മന്ത്രിസഭ കൈക്കൊണ്ടിരിക്കുന്നത്. അതോടെ എ.ജി പറഞ്ഞത് സര്‍ക്കാര്‍ നിലപാട് അനുസരിച്ച് തന്നെയാണെന്ന് വ്യക്തമായിരിക്കുകയുമാണ്. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ജലം ഇടുക്കി ഡാം താങ്ങിക്കൊള്ളുമെന്നും 450 കുടുംബങ്ങളെ മാത്രം മാറ്റിപ്പാര്‍പ്പിച്ചാല്‍ മതിയെന്നുമുള്ള എ.ജിയുടെ നിലപാട് തങ്ങളുടെ നിലപാട് തന്നെയാണെന്ന് സമ്മതിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

എ.ജിയുടെ സത്യവാങ്മൂലം സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ മൂന്ന് ചോദ്യങ്ങള്‍ക്കാണ് ഇനി സര്‍ക്കാര്‍ ഉത്തരം പറയേണ്ടത്. എ.ജി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ 450 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുണ്ടെന്നും അതിനായി എട്ട് സ്‌കൂളുകള്‍ ഐഡന്റിഫൈ ചെയ്തിട്ടുണ്ടെന്നുമാണ് പറയുന്നത്. എന്നാല്‍ മുല്ലപ്പെരിയാറിനും ഇടുക്കിക്കുമിടയില്‍ 75000ത്തിനും ഒരു ലക്ഷത്തിനുമിടയില്‍ കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്നാണ് പ്രാഥമിക പഠനം. ഈ കുടുംബങ്ങളെക്കുറിച്ച് സത്യവാങ്മൂലത്തില്‍ ഒന്നും പറയുന്നില്ല. ഇത് സുപ്രീം കോടതിയിലടക്കം സംസ്ഥാന സര്‍ക്കാറിന് തിരിച്ചടിയുണ്ടാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

എ.ജി പറഞ്ഞ മറ്റൊരു കാര്യം മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ വെള്ളം ഇടുക്കി ഡാം താങ്ങുമെന്നാണ്. ഇതും സര്‍ക്കാറിന്റെ ആത്യന്തിക നിലപാടിന് വിരുദ്ധവും തമിഴ്‌നാടിന്റെ വാദങ്ങള്‍ക്ക് ശക്തി പകരുന്നതുമാണ്. മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച് കേരളത്തിന് അനാവശ്യ ആശങ്കയാണെന്ന നിലപാടും സംസ്ഥാനത്തിനെതിരാണ്. അങ്ങിനെയെങ്കില്‍ പിന്നെന്തിന് ജല നിരപ്പ് 120 അടിയാക്കി കുറയ്ക്കണമെന്ന് കേരളം കാലങ്ങളായി ആവശ്യപ്പെടുന്നുവെന്നുള്ളത് ചോദ്യമാണ്.

Malayalam news, Kerala news in English

6 Responses to “‘മാധ്യമങ്ങള്‍ക്ക് തെറ്റുപറ്റി; എ.ജി അടഞ്ഞ അധ്യായം’”

 1. varghese

  ഓക്ക്ന്‍ മുഖ്യമന്ത്രി ………

 2. Rajesh kumar

  തെറ്റിയത് മാധ്യമങ്ങൾക്കല്ല
  നിങ്ങളെയൊക്കെ തിരഞ്ഞെടുത്തുവിട്ട ജനങ്ങൾക്കാണ്
  നാണംകെട്ടവന്മാർ

 3. Benny

  മനോരമ ഒഴികെ എല്ലാ മാധ്യമങ്ങള്‍ക്കും തെറ്റി എന്ന് പറയുന്നതല്ലേ ശരി? മനോരമയുടെ വക്കീല്‍ ദാന്ടപണിക്ക് തെറ്റി എന്ന് കുഞ്ഞൂഞ്ഞു ഒരിക്കലും പറയില്ലലോ..

 4. noushu jeddah malappuram

  കേരളത്തിലെ ജനാങ്ങലെക്കളും ഇവര്‍ക് വലുത് കേന്ദ്ര്ഹ നില നില്‍പാണ്‌….ഉമ്മന്‍‌ചാണ്ടി അതികരതിലെരുമ്പോള്‍ നല്‍കിയ പ്രതീക്ഷ …ഇനി ഇങ്ങനൊരു നാണം കേട്ടൊരു “ചന്ധി യെ നമ്മള്‍ സഹിക്കണോ

 5. shoukat

  വോട്ടു തെണ്ടികളെ നിങ്ങള്‍ എത്ര കാലം ഈ കേരള ജനതയെ പറ്റിച്ചുകൊണ്ടിരിക്കും.

 6. AJITHKUMAR

  ചാണ്ടിയെ വെറുതെയല്ല വീക്ഷണം “ചണ്ടി” ആക്കിയത് അറിഞ്ഞു കൊണ്ട് തന്നെയാണല്ലേ..നട്ടെല്ല് സമുദായ നേതാക്കള്‍ക്ക് മുന്‍പില്‍ വച്ച ചണ്ടി….

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.