എഡിറ്റര്‍
എഡിറ്റര്‍
തിരുവനന്തപുരം നഗരത്തിലെ മാലിന്യം രണ്ട് ദിവസത്തിനുള്ളില്‍ നീക്കും: ഉമ്മന്‍ചാണ്ടി
എഡിറ്റര്‍
Wednesday 13th June 2012 4:16pm

തിരുവനന്തപുരം: നഗരത്തിലെ മാലിന്യം രണ്ട് ദിവസത്തിനുള്ളില്‍ മാറ്റുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ തിരുവനന്തപുരം നഗരസഭ പരാജയമാണ്. പൈപ് കമ്പോസ്റ്റ് സ്ഥാപിക്കുന്നതില്‍ നഗരസഭ പരാജയപ്പെട്ടു. നഗരസഭ പരാതിപ്പെട്ടാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച് പ്രത്യേക ക്യാബിനറ്റ് ചേരാനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ മാലിന്യം പനി വിഷയങ്ങള്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയായെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സംസ്ഥാനത്തെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനായി പതിനാല് ജില്ലയിലെ കളക്ടര്‍മാരുമായും വീഡിയോ കോണ്‍ഫറന്‍സ് നടത്തിയെന്നും തിങ്കളാഴ്ച ചേരുന്ന പ്രത്യേക ക്യാബിനറ്റിനുശേഷം ഓരോ ജില്ലയിലും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം തൃശൂര്‍ തുടങ്ങിയ ജില്ലകളെ പ്രത്യേകം പരിഗണിക്കും.

സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. ജൂലൈ 31വരെ 47 ദിവസാമിയിരിക്കും നിരോധനം.

കെ.എം.എം.എല്ലിലെ ആറ് കാഷ്വല്‍ വര്‍ക്കേഴ്‌സിനെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു. വൈക്കം ചെമ്പില്‍ സ്‌കൂളിന് മുകളില്‍ മരം വീണ് പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാ സഹായവും ധനസഹായവും നല്‍കാനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

തൃശൂര്‍-പൊന്നാനി കോള്‍പ്പാടശേഖരങ്ങളുടെ വികസനത്തിനായി വികസന സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. നിയമസഭ നേരെ ചൊവ്വേ സമ്മേളിച്ചാല്‍ പലതിനും മറുപടി പറയേണ്ടിവരുമെന്നതിനാലാണ് പ്രതിപക്ഷം നിയമസഭാ നടപടികള്‍ സ്തംഭിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചന്ദ്രശേഖരന്‍ വധത്തില്‍ അന്വേഷണം തിരിച്ചുവിടാന്‍ ശ്രമിക്കുന്നത് തെറ്റാണെന്നും നിയമസഭനടത്തിക്കൊണ്ടുപോകേണ്ട ചുമതല ഭരണപക്ഷത്തിന്റേതുമാത്രമല്ല പ്രതിപക്ഷത്തിന്റേതുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement