Categories

ആ­ണ­വ­ബാ­ധ്യ­താ ബി­ല്ലി­ന് കേ­ന്ദ്ര­മ­ന്ത്രി­സ­ഭ അം­ഗീ­കാ­രം

ന്യൂ­ദല്‍ഹി: ചി­ല നിര്‍­ണാ­യ­ക ഭേ­ദ­ഗ­തി­ക­ളോ­ടെ ആ­ണ­വ­ബാ­ധ്യ­താ ബില്ലി­ന് കേ­ന്ദ്ര­മ­ന്ത്രി­സ­ഭ അം­ഗീ­കാ­രം നല്‍കി. ബില്‍ അ­ടു­ത്ത­യാ­ഴ്­ച്ച പാര്‍­ല­മെന്റി­നു മു­മ്പാ­കെ സ­മര്‍­പ്പി­ക്കാനും തീ­രു­മാ­ന­മാ­യി­ട്ടുണ്ട്. എ­ന്നാല്‍ ആ­ണ­വ­സേ­വ­ന ദാ­താ­ക്കള്‍ക്കും ചി­ല നി­യ­ന്ത്ര­ണ­ങ്ങള്‍ കൊ­ണ്ടു­വ­ര­ണ­മെ­ന്ന ന­ിര്‍­ദ്ദേ­ശം അം­ഗീ­ക­രി­ക്കാ­ത്ത­തി­നെ തു­ടര്‍­ന്ന് ബി ജെ പി ബില്ലി­നെ പി­ന്തു­ണ­ക്കി­ല്ലെ­ന്ന് വ്യ­ക്ത­മാ­ക്കി­യി­ട്ടു­ണ്ട്.

നേര­ത്തേ ബി ജെ പി സ­മര്‍­പ്പി­ച്ച ചി­ല നിര്‍­ദ്ദേ­ശ­ങ്ങ­ളെല്ലാം ഉള്‍­പ്പെ­ടു­ത്തി­യാ­യി­രു­ന്നു ബില്‍ ഭേ­ദഗ­തി ചെ­യ്­തത്. ആ­ണ­വ­ദാ­താ­ക്കള്‍ നല്‍­കു­ന്ന ഉ­പ­ക­ര­ണ­ങ്ങളി­ലോ, സം­വി­ധാ­ന­ങ്ങളിലോ ഉ­ണ്ടാ­കു­ന്ന പി­ഴവു­കൊ­ണ്ട് എ­ന്തെ­ങ്കിലും ദുര­ന്തം സം­ഭ­വി­ച്ചാല്‍ അ­വ­രില്‍ നിന്നും ന­ഷ്ട­പ­രി­ഹാരം ഈ­ടാ­ക്ക­ണ­മെ­ന്ന് ഇ­ട­തുപ­ക്ഷം നേര­ത്തേ ആ­വ­ശ്യ­പ്പെ­ട്ടി­രുന്നു. എ­ന്നാല്‍ ഇ­ത് ഭേ­ദ­ഗ­തി­യില്‍ ഉള്‍­പ്പെ­ടു­ത്തി­യി­രു­ന്നില്ല. ഇ­ട­തു­പ­ക്ഷ­ത്തി­ന്റെ എ­തിര്‍­പ്പ് അ­വ­ഗ­ണി­ച്ചാ­ണ് ബില്‍ പാ­സാ­ക്കാന്‍ കേ­ന്ദ്ര­സര്‍­ക്കാര്‍ നീ­ക്കം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.