ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിന്റെ കരടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. സി.ബി.ഐയെ ലോക്പാലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടും പ്രധാനമന്ത്രിയെ ഉപാധികളോടെ ബില്ലിന്റെ പരിധിയില്‍ ഉള്‍കൊള്ളിച്ചു കൊണ്ടുമാണ് അന്തിമ കരടിന് അംഗീകാരം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കരടുരൂപത്തിന് അംഗീകാരം നല്‍കിയത്.

കീഴ്ത്തട്ട് ജീവനക്കാരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ കീഴില്‍ കൊണ്ടുവരും. എട്ട് അംഗങ്ങളുള്ള ലോക്പാല്‍ സമിതിക്കാണ് മന്ത്രിസഭായോഗം ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഭരണഘടനാ ഭേദഗതി ബില്ലായിട്ടാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. ബില്‍ ഡിസംബര്‍ 22ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദാണ് ബില്‍ അവതരിപ്പിക്കുക.

സി.ബി.ഐ.യെ ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താതിരുന്നത് അണ്ണാ ഹസാരെയുടെ സമരത്തിന് കാരണമാകും. സര്‍ക്കാര്‍ തയ്യാറാക്കിയ ലോക്പാല്‍ കരട് അണ്ണാ ഹസാരെ സംഘം തള്ളിയിരുന്നു. ലോക്പാലിന്റെ അടിസ്ഥാന ഉദ്ദേശ്യങ്ങള്‍ പോലും അംഗീകരിക്കാത്തതാണ് സര്‍ക്കാര്‍ തയ്യാറാക്കികയ കരടെന്നാണ് ഹസാരെ സംഘം പറയുന്നത്.

ലോക്പാല്‍ കരട് ഹസാരെ തള്ളി; 27 മുതല്‍ നിരാഹാരമിരിക്കും

Malayalam News
Kerala News in English