തിരുവനന്തപുരം: പാര്‍പ്പിട നയവും ഭൂമിയേറ്റെടുക്കല്‍ നയവും മന്ത്രിസഭ അംഗീകരിച്ചു. ഡയറക്ട് സെല്ലിങ് കമ്പനികളുടെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗരേഖ അംഗീകരിച്ചു. പിന്നോക്ക വിഭാഗ വകുപ്പം ഡയറക്ടറേറ്റും രൂപീകരിക്കാനും തത്വത്തില്‍ തീരുമാനമായി.

മന്നത്തു പത്മനാഭന്റെ ജന്മദിനമായ ജനുവരി 2 നിയന്ത്രിത അവധിയായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തുകളുടെ കൈവശമുള്ള 8517 കിലോമീറ്റര്‍ റോഡ് മരാമത്തുവകുപ്പ് തിരികെ ഏറ്റെടുത്തു. സപ്ലൈകോ നേരിട്ടു നിയമിച്ച ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും അംഗീകരിച്ചു.

ദേശീയപാത നന്നാക്കാന്‍ 20.69കോടി രൂപയും തിരുവനന്തപുരം കൊച്ചി നഗരസഭകളുടെ റോഡുകള്‍ നന്നാക്കാന്‍ 74.42 കോടി രൂപയും അനുവദിക്കും. കാട്ടാന ശല്യമുള്ള പാലക്കാട്, ബത്തേരി, നിലമ്പൂര്‍, തളിപ്പറമ്പ്, റാന്നി എന്നിവിടങ്ങളില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ നിയോഗിക്കും.