ന്യൂദല്‍ഹി: അഴിമതി പുറത്തുകൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുന്ന വിവരാവകാശ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പുറത്തുവിടുന്നവര്‍ക്ക തക്കതായ ശിക്ഷ നല്‍കുന്നതു സംബന്ധിച്ച ബില്ലിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി.

അഴിമതിക്കെതിരേ പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങള്‍ ആരു പുറത്തു വിട്ടാലും ദ പബ്ലിക് ഇന്ററസ്റ്റ് ഡിസ്‌ക്ലോഷര്‍ ബില്‍ 2010 പ്രകാരം സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് കടത്തു ശിക്ഷ നല്‍കാന്‍ സിവില്‍ കോടതിയുടെ അധികാരങ്ങള്‍ നല്‍കുന്നതാണ് ബില്‍.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതില്‍ പുറത്തുകൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുന്ന വരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുന്നതുകൊണ്ട് അവരുടെ ജീവന്‍ അപകടത്തിലാവുന്നത് ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരമൊരു ബില്ലിന് രൂപം നല്‍കിയത്.