ന്യൂദല്‍ഹി: റിലയന്‍സ് ബി.പി കരാറിന് കാബിനറ്റിന്റെ അംഗീകാരം. 7.2 ബില്യന്‍ യു.എസ് ഡോളറിനാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും(RIL) ബ്രിട്ടീഷ് പെട്രോളിയവുമായി കരാറിലെത്തിയത്.

ഇതു രാജ്യത്തെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശനിക്ഷേപമാണ്. കൃഷ്ണ-ഗോദാവരി ബെയ്‌സിനിലെ കെ.ജി. ഡി6 എണ്ണപ്പാടത്തിലെ 23 ബ്ലോക് വാങ്ങാനും ബി.പിക്ക് പദ്ധതിയുണ്ട്. എന്നാല്‍ കാബിനറ്റ് 21 ബ്ലോക്കുകളുടെ കാര്യത്തില്‍ മാത്രമാണ് അനുമതി കൊടുത്തിട്ടുള്ളത്.

ബി.പിയും റിലയന്‍സും തമ്മിലുള്ള കരാര്‍ 7.2 ബില്ല്യന്‍ ഡോളറില്‍ നിന്ന് 20 ബില്യന്‍ ആയി ഉയര്‍ത്താന്‍ പദ്ധതിയുണ്ട്. ഇരുവരും സംയുക്ത ആഴക്കടല്‍ എണ്ണ പര്യവേഷണം നടത്താനും പദ്ധതിയുണ്ട്.