തിരുവന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അധ്യാപക പാക്കേജ് ഭേദഗതികളോടെ മന്ത്രിസഭാ യോഗം അംഗീകരിച്ചു. സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ ഉള്‍പ്പെടുത്തി റവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ ടീച്ചേഴ്‌സ് ബാങ്ക് നിലവില്‍ വരും. 8,076 അധ്യാകരാകും ടീച്ചേഴ്‌സ് ബാങ്കിന്റെ ഭാഗമാകുക. ഇവരുടെ സേവനം എല്ലാ സ്‌കൂളുകളിലും ലഭ്യമാക്കും.

ശമ്പളം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന 3,389 അധ്യാപകര്‍ക്ക് ഈ വര്‍ഷം ജൂണ്‍ ഒന്നുമുതല്‍ നിയമന അംഗീകാരം നല്‍കും. 2011 ലെ ഒഴിവുകള്‍ അംഗീകരിക്കും. കുട്ടികളുടെ എണ്ണം പെരുപ്പിച്ച കാണിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി പറഞ്ഞു.

പുതിയ പാക്കേജനുസരിച്ച് സംസ്ഥാനത്ത് സ്‌കൂളുകളില്‍ അധ്യാപകരാകാന്‍ ഇനി മുതല്‍ പ്രത്യേക യോഗ്യതാ പരീക്ഷ പാസാകണം. ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (റ്റെറ്റ്) പാസായവരെ മാത്രമേ സ്‌കൂളുകളില്‍ അദ്ധ്യാപകരാവാന്‍ കഴിയൂ എന്നതാണ് പുതിയ നിയമം അനുശാസിക്കുന്നത്.