തിരുവനന്തപുരം: കാബറെ ഡാന്‍സും ഡിസ്‌കോതെക്കും എമേര്‍ജിങ് കേരളയില്‍ തുടങ്ങാന്‍ പദ്ധതി.  നൈറ്റ്‌ ലൈഫ് സോണ്‍ എന്ന പേരിലാണ് നിശാനൃത്ത പരിപാടി.

തിരുവനന്തപുരത്തെ വോളി ബോട്ട് ക്ലബ്ബിന് സമീപമാണ് പദ്ധതിയ്ക്കായി സ്ഥലം കണ്ടിട്ടുള്ളത്. 40000 ചതുരശ്ര അടിയാണ് ഇതിനായി അനുവദിക്കുകയെന്നാണ് അറിയുന്നത്. ഇന്‍കലിന്റെ പദ്ധതിയുടെ കൂട്ടത്തിലാണ് ഇതും പെടുന്നത്.

Ads By Google

അതേസമയം എമേര്‍ജിങ് കേരളയില്‍ നിന്ന് ഒഴിവാക്കിയ നാല് പദ്ധതികള്‍ വീണ്ടും വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ശേഷം വെബ്‌സൈറ്റില്‍ നിന്ന് നീക്കിയ നെല്ലിയാമ്പതി, വാഗമണ്‍, ഇലവീഴാപൂഞ്ചിറ, ധര്‍മടം ടൂറിസം പദ്ധതികളാണ് വീണ്ടും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതോടെ വിവാദ പദ്ധതികള്‍ എമേര്‍ജിങ് കേരളയില്‍ നിന്നും ഒഴിവാക്കില്ലെന്ന് ഉറപ്പായി. എമേര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശ പ്രകാരം ചീഫ് സെക്രട്ടറി പരിശോധന നടത്തിയശേഷമാണ് നാല് പദ്ധതികള്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തത്.