തിരുവനന്തപുരം: എമേര്‍ജിങ് കേരളയില്‍ നടന്നത് കാബറെയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കാബറെ കാണനല്ല വിദേശികള്‍ എത്തുന്നത് മറിച്ച് സംസ്ഥാനത്തിന്റെ പ്രകൃതി സൗന്ദര്യം കാണാനാണെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

കേരളത്തിലെ മുഴുവന്‍ മണ്ണും വിദേശികള്‍ക്ക് തീറെഴുതുക എന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രക്തസാക്ഷി ടി.പി. ചന്ദ്രശേഖരന്റെ മരണം കച്ചവടം ചെയ്തയാളാണ് ഉമ്മന്‍ ചാണ്ടി. മരണവീട്ടില്‍ മോഷണം നടത്തുന്ന കള്ളന്റെ സ്വഭാവമാണ് ഉമ്മന്‍ചാണ്ടിക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.