എഡിറ്റര്‍
എഡിറ്റര്‍
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം
എഡിറ്റര്‍
Saturday 9th February 2013 8:41am

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഇന്ന് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ തുടക്കമാകും. ഉദ്ഘാടനച്ചടങ്ങില്‍ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ മുഖ്യാതിഥിയാകും.

Ads By Google

മമ്മൂട്ടി ടീമുകളെ പരിചയപ്പെടുത്തും. മോഹന്‍ലാല്‍ ഉള്‍പ്പെടെ, ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എട്ടു ടീമുകളുടെയും നായകന്‍മാരും ചടങ്ങില്‍ പങ്കെടുക്കും.

മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ പതാക ഉയര്‍ത്തും. ഉച്ചകഴിഞ്ഞു മൂന്നിന് ഉദ്ഘാടന മല്‍സരത്തില്‍ ചെന്നൈ റൈനോസ്, ഭോജ്പുരി ദബാങ്‌സിനെ നേരിടും. രാത്രി ഏഴിന് കേരള സ്‌ട്രൈക്കേഴ്‌സ് മുംബൈ ഹീറോസുമായി ഏറ്റുമുട്ടും. സെമിഫൈനലുകള്‍ മാര്‍ച്ച് ഒന്‍പതിനു ഹൈദരാബാദിലും ഫൈനല്‍ പത്തിനു ബാംഗ്ലൂരിലും നടക്കും.

സി.സി.എല്‍ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ തന്നെ കൊച്ചിയില്‍ വന്‍ സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കുമെന്ന് ഐജി: കെ. പത്മകുമാര്‍ പറഞ്ഞു.
രണ്ട് എസ്പിമാരുടെ നേതൃത്വത്തില്‍ 10,000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്കു 12 മുതല്‍ പ്രവേശനം നല്‍കും. കുപ്പിവെള്ളം കൊണ്ടുവരാം. എന്നാല്‍, വലിയ ബാഗും മൂവി ക്യാമറകളും അനുവദിക്കില്ല. സിസി ടിവി നിരീക്ഷണമുണ്ടാകും. നാളെ നഗരത്തില്‍ ഗതാഗത നിയന്ത്രണവുമുണ്ടാകും.

കേരള സ്‌ട്രൈക്കേഴ്‌സിന്റേത് മികച്ച ടീമാണെന്ന് ക്യാപ്റ്റന്‍ മോഹന്‍ലാല്‍ പറഞ്ഞു. കാണികളെ നിരാശപ്പെടുത്താതെ ജയിക്കാന്‍ കഴിയുമെന്നാണു വിശ്വാസം.

കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന മല്‍സരം കാണാന്‍ വന്‍ ജനക്കൂട്ടമാണെത്തിയത്. അതു പരിഗണിച്ചാണ് ഇത്തവണയും കൊച്ചിയില്‍ കളിക്കണമെന്നു മുംബൈ ടീം താല്‍പര്യം പ്രകടിപ്പിച്ചത്.

 

Advertisement