എഡിറ്റര്‍
എഡിറ്റര്‍
രാജ്യസഭാതിരഞ്ഞെടുപ്പില്‍ സി.പി നാരായണന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവും
എഡിറ്റര്‍
Thursday 7th June 2012 10:39am

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിലെ സി.പി.നാരായണന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാവും. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും ചിന്ത പത്രാധിപരും ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവുമാണ് സി.പി.നാരയാണന്‍.

ഇന്ന് ചേരുന്ന എല്‍.ഡി.എഫ് യോഗത്തിന് ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളു. മൂന്ന് രാജ്യസഭാ സീറ്റിലേക്കാണ് സംസ്ഥാനത്തു നിന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇതില്‍ രണ്ടു സീറ്റില്‍ മത്സരിക്കാനാണ് സി.പി.ഐ.എം തീരുമാനം. വിജയം ഉറപ്പുള്ള സീറ്റില്‍ സി.പി.നാരായണന്‍ മത്സരിക്കും. രണ്ടാമത്തെ സീറ്റ് സി.പി.ഐക്കു നല്‍കാനും സി.പി.ഐ.എം തീരുമാനിച്ചിട്ടുണ്ട്.

Advertisement