എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു: അഞ്ച് സ്ഥലങ്ങളില്‍ സ്വതന്ത്രര്‍
എഡിറ്റര്‍
Thursday 13th March 2014 8:00pm

cpim

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സ്ഥാനാര്‍ഥികളെ സിപിഐഎം പ്രഖ്യാപിച്ചു. പതിനഞ്ച് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതില്‍ അഞ്ചിടങ്ങളില്‍ സ്വതന്ത്രരാണ് മത്സരിക്കുന്നത്.

ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ലീഗല്‍ അഡൈ്വസര്‍  ജോയ്‌സ് ജോര്‍ജാണ് സ്ഥാനാര്‍ഥി. ഇടുക്കി കൂടാതെ മറ്റ് നാല് മണ്ഡലങ്ങളില്‍ കൂടി സിപിഐഎമ്മിന് സ്വതന്ത്ര സ്ഥാനാര്‍ഥികളാണുള്ളത്.

പത്തനംതിട്ടയില്‍ പീലിപ്പോസ് തോമസ്, എറണാകുളത്ത് ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ചാലക്കുടിയില്‍ ഇന്നസെന്റ്, പൊന്നാനിയില്‍ വി.അബ്ദു റഹ്മാന്‍ എന്നിവരാണ് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍.

കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളില്‍ സിറ്റിങ്ങ് എംപിമാരായ എം ബി രാജേഷ്, പി കെ ബിജു, പി കരുണാകരന്‍, എ സമ്പത്ത് എന്നിവര്‍ തന്നെ മത്സരിക്കും.

എം എ ബേബി (കൊല്ലം) , പി കെ ശ്രീമതി(കണ്ണൂര്‍), എ എന്‍ ഷംസീര്‍ (വടകര), എ വിജയരാഘവന്‍(കോഴിക്കോട്), പി കെ സൈനബ (മലപ്പുറം), സി ബി ചന്ദ്രബാബു(ആലപ്പുഴ) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.

സിപിഐ കഴിഞ്ഞ ദിവസമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ജനതാദള്‍ എസിന്റെ സ്ഥാനാര്‍ത്ഥിയെ രണ്ട് ദിവസത്തിനകം തീരുമാനിച്ചേക്കും.

Advertisement