കോഴിക്കോട്: സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനനെ അറസ്റ്റ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട് വടകരയില്‍ സി.പി.ഐ.എം സംഘര്‍ഷം. പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയാണ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്.

പോലീസിന് നേരെ കല്ലെറിഞ്ഞ പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരേയും കയ്യേറ്റം ചെയ്തു. അക്രമത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മോഹനനനെ ഇന്ന് രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത് . ഡി.വൈ.എസ്.പി ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊയിലാണ്ടിയില്‍ വെച്ച് മോഹനന്റെ കാര്‍ തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. സി.പി.ഐ.എമ്മിന്റെ  കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന നേതാവാണ് പി. മോഹനന്‍.