തിരുവനന്തപുരം: വിഴിഞ്ഞത്തെ സി.പി.ഐ.എം നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിടുന്നു. പാര്‍ട്ടി കള്ളക്കേസില്‍ കുടുക്കുന്നുവെന്നാരോപിച്ചാണ് പ്രവര്‍ത്തകര്‍ സി.പി.ഐ.എമ്മില്‍ നിന്നും കൂട്ടത്തോടെ പടിയിറങ്ങുന്നത്.

Subscribe Us:

വിഴിഞ്ഞത്തെ ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ ലോക്കല്‍ കമ്മിറ്റി പ്രസിഡന്റും അടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരുമാണ് കൂട്ടത്തോടെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുന്നത്.

Ads By Google

അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.

ഈ ഹര്‍ത്താലില്‍ പോലീസുമായും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായും സി.പി.ഐ.എം ഏറ്റുമുട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകളാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ ഈ കേസുകളില്‍ യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കി സി.പി.ഐ.എം ഏരിയാ കമ്മിറ്റി നല്‍കിയ ലിസ്റ്റ് അനുസരിച്ചാണ് പോലീസ് പ്രതി ചേര്‍ത്തതെന്നാണ് ഇവരുടെ ആരോപണം.

അക്രമം നടക്കുന്ന സമയത്ത് സംഭവസ്ഥലത്ത് പോലുമില്ലാത്തവര്‍ പ്രതിപ്പട്ടികയില്‍ ഉണ്ട്. കേസുകളില്‍ പാര്‍ട്ടി നല്‍കുന്ന ലിസ്റ്റ് പ്രകാരമാണ് നിരപരാധികളെ പ്രതി ചേര്‍ക്കാന്‍ പോലീസ് കൂട്ടുനില്‍ക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.