എഡിറ്റര്‍
എഡിറ്റര്‍
സിറ്റിങ് എം.പിമാര്‍ക്ക് സി.പി.ഐ.എം വീണ്ടും സീറ്റ് നല്‍കിയേക്കും
എഡിറ്റര്‍
Saturday 25th January 2014 11:49am

cpim580

തിരുവനന്തപുരം: സിറ്റിങ് എം.പിമാര്‍ക്ക് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും സീറ്റ് നല്‍കാന്‍ സി.പി.ഐ.എമ്മില്‍ ധാരണയായതായി സൂചന.

ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്.

നിലവില്‍ നാല് സിറ്റിങ് എം.പിമാരാണ് സി.പി.ഐ.എമ്മിനുള്ളത്. എം.ബി രാജേഷ്, പി.കെ ബിജു, എ.സമ്പത്ത്, പി. കരുണാകരന്‍ എന്നിവരാണ് പാര്‍ട്ടിയുടെ സിറ്റിങ് എം.പിമാര്‍.

ഇതില്‍ എം.ബി രാജേഷിന്റേയും പി.കെ ബിജുവിന്റേയും സീറ്റിന്റെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ലെന്നാണ് ലഭ്യമായ വിവരം.

എന്നാല്‍ മൂന്നാമൂഴത്തിനായി സമ്പത്തിനേയും കരുണാകരനേയും മത്സരിപ്പിക്കുന്ന കാര്യത്തില്‍ ഇതുവരേയും ധാരണയായിട്ടില്ലെന്നാണ് സൂചന.

പി.കരുണാകരന് വീണ്ടും സീറ്റ് നല്‍കണമെന്നാണ് പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന്റെ ആവശ്യം.

എന്നാല്‍ ആര്‍ക്കെല്ലാം സീറ്റ് നല്‍കണമെന്നതിനെ സംബന്ധിച്ച് സംസ്ഥാന നേതൃത്വം തീരുമാനമെടുത്താലും കേന്ദ്ര കമ്മറ്റിയുടേയും പോളിറ്റ് ബ്യൂറോയുടേയും തീരുമാനമായിരിക്കും അന്തിമം.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന രക്ഷാ മാര്‍ച്ചിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

Advertisement