തിരുവനന്തപുരം: കേരളത്തിലെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.ഐ.എം മുന്‍കയ്യെടുക്കണമെന്നു പ്രതിരോധമന്ത്രി എ.കെ ആന്റണി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എ.കെ ആന്റണി.

Subscribe Us:

ഈയടുത്ത കാലത്തായി കേരളത്തില്‍ നടന്ന എല്ലാ അക്രമങ്ങളിലും സി.പി.ഐ.എമ്മിന് പങ്കുണ്ട്. സി.പി.ഐ.എം ആത്മപരിശോധന നടത്തുന്നതിനു പകരം കൂടുതല്‍ അക്രമങ്ങളിലേക്ക് പോവുകയാണെന്നും ആന്റണി കുറ്റപ്പെടുത്തി.

Ads By Google

അക്രമരാഷ്ട്രീയത്തിലൂടെ ഒന്നും നേടിയ ചരിത്രം ആര്‍ക്കും ഇല്ല. അക്രമരാഷ്ട്രീയം വഴി ജനങ്ങള്‍ക്കിടയിലുള്ള പാര്‍ട്ടിയുടെ പേരാണ് നഷ്ടപ്പെടുന്നത്. അതിനാല്‍ കേരളത്തിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയക്കാര്‍ തന്നെ മുന്‍കൈ എടുക്കണമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

അതേസമയം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കലാപ അന്തരീക്ഷം സൃഷ്ടിച്ചതുകൊണ്ടാണ് കണ്ണൂരില്‍ കേന്ദ്രസേനയെ വിളിച്ചതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. സേനയെ എങ്ങനെ വിനിയോഗിക്കണമെന്ന് ഫീല്‍ഡ് ഓഫീസര്‍മാര്‍ തീരുമാനിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.