തിരുവനന്തപുരം: ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ കെ.വരദരാജനെതിരായ ആരോപണം സി.പി.ഐ.എം സംസ്ഥാന സമിതി തള്ളി.

വരദരാജനെതിരെ സ്വഭാവദൂഷ്യമാണ് ഉന്നയിക്കപ്പെട്ടിരുന്നത്. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ് മാനേജരാണ് വരദരാജന്‍.

Ads By Google

സംസ്ഥാന കമ്മിറ്റിയംഗം മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെയും സംസ്ഥാന സമിതിയില്‍ വിമര്‍ശനമുണ്ടായി. മേഴ്‌സിക്കുട്ടിയമ്മയുടെ നിലപാട് നിരുത്തരവാദപരമെന്നാണ് സംസ്ഥാന സമിതി വിലയിരുത്തിയത്.

വരദരാജനെതിരായി പ്രചരിച്ച ഊമക്കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മേഴ്‌സിക്കുട്ടിയമ്മയാണ് പാര്‍ട്ടിയോട് ആവശ്യപ്പെട്ടത്. സംഭവത്തെക്കുറിച്ച് മേഴ്‌സിക്കുട്ടിയമ്മയോട് പാര്‍ട്ടി വിശദീകരണം ആരാഞ്ഞു.

മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ട പ്രകാരം പാര്‍ട്ടി ഊമക്കത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് വരദരാജനെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്ന് സമിതി കണ്ടെത്തിയിരുന്നു.

കൊല്ലം ജില്ലയില്‍ വിഭാഗീയത തടയാന്‍ ശ്രമിക്കാത്തതിന്റെ പേരില്‍ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് സംസ്ഥാന സമിതി താക്കീത് നല്‍കിയിരുന്നു.

വിഷയത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത ശേഷം വരദരാജനെതിരെ നടപടി വേണ്ടെന്ന് സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

വരദരാജനെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമമുണ്ടായെന്ന നിഗമനത്തിലാണ് സി.പി.ഐ.എം സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും എത്തിച്ചേര്‍ന്നത്.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് വരദരാജനെതിരായ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചിരുന്നു. റിപ്പോര്‍ട്ട് അംഗീകരിച്ച സെക്രട്ടേറിയറ്റ് ആരോപണം തള്ളികളഞ്ഞിരുന്നു.

ആരോപണം ഉന്നയിച്ച മേഴ്‌സിക്കുട്ടിയമ്മയോട് വിശദീകരണം തേടാനും സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു. ഈ തീരുമാനങ്ങള്‍ സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു. പി.കെ. ശ്രീമതിയും വി. ദക്ഷിണാമൂര്‍ത്തിയുമായിരുന്നു അന്വേഷണ കമ്മഷന്‍ അംഗങ്ങള്‍.