വടകര: ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ഭീഷണി നേരിടുന്ന സി.പി.ഐ.എം പ്രവര്‍ത്തകന്‍ അയനിക്കാട് ചൊറിയഞ്ചാലില്‍ സനല്‍രാജി(25)നെ ദുരൂഹ സാഹചര്യത്തില്‍ റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

Ads By Google

ഞായറാഴ്ച രാത്രി പയ്യോളി 24ാം മൈലിലാണ് സനല്‍രാജിന്റെ മൃതദേഹം കണ്ടെത്തിയത്.

ബി.എം.എസ്. പ്രവര്‍ത്തകന്‍ അയനിക്കാട് സി.ടി. മനോജ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സനലിന് നിരന്തര ഭീഷണി ഉണ്ടായിരുന്നു. 2012 ഫിബ്രവരി 12നായിരുന്നു സി.ടി. മനോജ് കൊല്ലപ്പെട്ടത്.

സനല്‍രാജ് ഓട്ടോ ഡ്രൈവറാണ്. അച്ഛന്‍: സി സി രാജന്‍. അമ്മ: ജാനകി.