എഡിറ്റര്‍
എഡിറ്റര്‍
നേതാക്കളെ അറസ്റ്റ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് വടകര റൂറല്‍ എസ്.പി ഓഫീസിലേക്ക് സി.പി.ഐ.എം മാര്‍ച്ച്
എഡിറ്റര്‍
Saturday 26th May 2012 8:42am

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രമുഖനേതാക്കള്‍ അറസ്റ്റിലായതോടെ സി.പി.ഐ.എം സമരവുമായി രംഗത്തെത്തി. വടകര റൂറല്‍ എസ്.പി. ഓഫീസിലേക്കാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

മാര്‍ച്ച് റൂറല്‍ എസ്.പി ഓഫീസിനു മുന്നില്‍ എത്തി. പോലീസുകാര്‍ എസ്.പി ഓഫീസിനു മുന്നില്‍ ബാരിക്കേഡുകള്‍ വെച്ച് തടഞ്ഞു. ഇതോടെ നേതാക്കളും പ്രവര്‍ത്തകരും കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സി.പി.ഐ.എമ്മും അനുബന്ധസംഘനകളും നടത്തുന്ന മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ഓഫീസിലേക്കു നടത്തുന്ന മാര്‍ച്ച് കൂടുതല്‍ അറസ്റ്റ് തടയുന്നതിന്റെ ഭാഗമാണെന്നാണ് സൂചന. അതേസമയം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണന്‍ ബഹുജനറാലിയില്‍ പങ്കെടുത്തില്ല.

സി.പി.എം. ഒഞ്ചിയം ഏരിയാ സെക്രട്ടറിയും കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ സി.എച്ച്. അശോകന്റെ അറസ്റ്റാണു പാര്‍ട്ടിയെ സമരപാതയിലേക്കു നയിക്കുന്നത്. കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിലാണ് അശോകന്‍ ഏരിയാ സെക്രട്ടറിയായത്.

നേരത്തേ കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറി സി. ബാബുവിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജന്‍ പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരിപ്പു നടത്തി ജാമ്യത്തില്‍ ഇറക്കിയിരുന്നു.

ഏതാണ്ട് ഇതേ തന്ത്രമാണ് അശോകന്റെ അറസ്റ്റിനേത്തുടര്‍ന്നും പാര്‍ട്ടി അവലംബിക്കുന്നത്. മാധ്യമങ്ങള്‍ക്കും പോലീസിനുമെതിരേ രൂക്ഷവിമര്‍ശനമാണു പാര്‍ട്ടി ഉയര്‍ത്തുന്നത്. ചില മാധ്യമങ്ങളും പോലീസും ചേര്‍ന്നുണ്ടാക്കിയ തിരക്കഥയനുസരിച്ചാണ് ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളെ അറസ്റ്റുചെയ്യുന്നതെന്നാണ് വിമര്‍ശനം.

ചന്ദ്രശേഖരന്‍ വധക്കേസില്‍ അശോകനെക്കൂടാതെ ഒരു ഏരിയാ കമ്മിറ്റി അംഗവും മൂന്നു ലോക്കല്‍ കമ്മിറ്റി അംഗങ്ങളും നേരത്തേ അറസ്റ്റിലായിട്ടുണ്ട്. സംഭവത്തില്‍ ഉന്നതനേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങള്‍ ഇവരില്‍നിന്നു പ്രത്യേക അന്വേഷണസംഘത്തിനു ലഭിച്ചതായാണു സൂചന.

അന്വേഷണസംഘത്തിലെ െ്രെകംബ്രാഞ്ച് ഡിവൈ.എസ്.പി. സന്തോഷ്‌കുമാറിനെ ലക്ഷ്യമിട്ടാണു മറ്റൊരു നീക്കം. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എളമരം കരീം എം.എല്‍.എ. ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ ഏറെ കുറ്റപ്പെടുത്തിയതും ഈ ഉദ്യോഗസ്ഥനെയാണ്.

Advertisement