എഡിറ്റര്‍
എഡിറ്റര്‍
നേതാക്കളെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് തൊടുപുഴയില്‍ സി.പി.ഐ.എം മാര്‍ച്ച്
എഡിറ്റര്‍
Thursday 14th June 2012 11:23am

തൊടുപുഴ: സി.പി.ഐ.എമ്മിലെ നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നുവെന്നാരോപിച്ചും അനീഷ് രാജന്‍ കൊലക്കേസിലെ പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ.എം തൊടുപുഴ ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

തൊടുപുഴ ഡി.വൈ.എഫ്.ഐ ഓഫീസിന് നൂറുമീറ്റര്‍ അകലെ പ്രകടനം പോലീസ് തടഞ്ഞു. ഇതേതുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി വന്‍ പോലീസ് സന്നാഹമായിരുന്നു സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നത്.

അതേസമയം കൊല്ലപ്പെട്ട എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് രാജിന്റെ വീട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.

സി.പി.എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി, കെ.കെ ജയചന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം അനീഷ് രാജിന്റെ നടുങ്കണ്ടത്തെ വീട്ടിലെത്തിയത്. ബന്ധുക്കളുമായി സംസാരിച്ചശേഷമാണ് അദ്ദേഹം തൊടുപുഴയിലേക്ക് വന്നത്.

Advertisement