എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധക്കേസ്: പ്രതികളെ സി.പി.ഐ.എം എം.എല്‍.എമാര്‍ ജയിലില്‍ സന്ദര്‍ശിക്കുന്നു
എഡിറ്റര്‍
Friday 31st January 2014 5:16pm

tp-case-accuser-on-fb

തൃശൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ സി.പി.ഐ.എം എം.എല്‍.എമാര്‍ സന്ദര്‍ശിയ്ക്കുന്നു.

വിയ്യൂര്‍ ജയിലിലെത്തിയാണ് സി.പി.ഐ.എം എം.എല്‍.എമാര്‍ പ്രതികളെ സന്ദര്‍ശിയ്ക്കുന്നത്.

കെ.വി അബ്ദുള്‍ ഖാദര്‍, കെ.രാധാകൃഷ്ണന്‍ എന്നിവരാണ് പ്രതികളെ സന്ദര്‍ശിയ്ക്കുന്നത്. കുന്ദംകുളം ഏരിയ സെക്രട്ടറിയും ഇവര്‍ക്കൊപ്പം ജയില്‍ സന്ദര്‍ശിയ്ക്കുന്നുണ്ട്.

നേരത്തേ പ്രതികള്‍ക്ക് ജയില്‍ വാര്‍ഡന്റെ മര്‍ദ്ദനമേറ്റിരുന്നതായി പരാതിയുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് എം.എല്‍.എമാര്‍ ജയില്‍ സന്ദര്‍ശിയ്ക്കാന്‍ തീരുമാനമായത്.

മര്‍ദ്ദനമേറ്റ പ്രതികളെ ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ എം.എല്‍.എമാര്‍ ഇടപെടുന്നതായാണ് വിവരം.

Advertisement