Categories

തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിച്ചതിന് സി.പി.ഐ.എം തന്നെ പുറത്താക്കി: ഗൗരിയമ്മ

gouriyamma.

പത്തനംതിട്ട: തൊഴിലാളികള്‍ക്കൊപ്പം നിന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചതിനുമാണ് സി.പി.ഐ.എമ്മില്‍ നിന്ന് തന്നെ പുറത്താക്കിയതെന്ന് കെ.ആര്‍. ഗൗരിയമ്മ.
മക്ഡവല്‍ കമ്പനിയിലെ തൊഴിലാളി യൂണിയന്‍ പ്രസിഡന്റായതും ആലപ്പുഴ വികസന സമിതിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതും പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ കാരണമായെന്ന് ഗൗരിയമ്മ പറയുന്നു.

എന്നാല്‍ താന്‍ പറയുന്നത് അഹന്തയായി കരുതരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജെ.എസ്.എസ് ജില്ലാ സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

സി.പി.ഐ.എമ്മിലെ വൈരുധ്യത്തില്‍ താന്‍ വി.എസ് പക്ഷത്താണെന്ന് നേതൃത്വം കരുതി. പാര്‍ട്ടിയിലെ പിളര്‍പ്പ് തന്റെ വ്യക്തി ജീവിതത്തെ ബാധിച്ചിട്ടുണ്ട്. പാര്‍ട്ടി പ്രശ്‌നങ്ങള്‍ കാരണം വിവാഹം പോലും വൈകി.

തനിക്ക് വേണമെങ്കില്‍ ഭര്‍ത്താവിനൊപ്പം നില്‍ക്കാമായിരുന്നുവെന്നും ഗൗരിയമ്മ പറഞ്ഞു.ജനങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിലാണ് താന്‍ ഇന്നും ജീവിക്കുന്നത്. രമേശ് ചെന്നിത്തല പറയുന്നപോലെ യു.ഡി.എഫിനുഫിന് ജെ.എസ്.എസിന്റെ പൂര്‍ണ പിന്തുണയില്ല.

സരിതാ സ്‌കീമല്ലാതെ എന്ത് പദ്ധതിയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് രണ്ടു വര്‍ഷത്തിലേറെ ഒരു സ്ത്രീ ദുരുപയോഗം ചെയ്തിട്ടും ഉമ്മന്‍ ചാണ്ടി അറിഞ്ഞില്ലെന്ന്‌ പറയുന്നത് താന്‍ വിശ്വസിക്കില്ലെന്നും ഗൗരിയമ്മ കൂട്ടിച്ചേര്‍ത്തു.

Tagged with: | |