തിരുവനന്തപുരം:പാര്‍ട്ടിയ്‌ക്കെതിരെയുള്ള എതിര്‍പ്രചരണങ്ങളെ നേരിടാന്‍ സി.പി.ഐ.എം ശ്രമം തുടങ്ങുന്നു. പാര്‍ട്ടിക്കെതിരായ ആശയപ്രചാരണങ്ങള്‍ നേരിടാന്‍ പ്രതിരോധസംവിധാനമൊരുക്കുന്നതാണ് ഇതിന്റെ ആദ്യഘട്ടം.

Ads By Google

ഇന്നലെ ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാനസെക്രട്ടേറിയറ്റ് യോഗത്തില്‍ അവതരിപ്പിച്ച രേഖയിലാണ് ഈ നിര്‍ദേശം.

അടുത്ത ഒരു വര്‍ഷംകൊണ്ട് സംഘടനാതലത്തില്‍ ഏറ്റെടുക്കേണ്ട ദൗത്യങ്ങള്‍ വിശദീകരിക്കുന്ന സംക്ഷിപ്തരേഖയാണ് സെക്രട്ടറിയേറ്റ് യോഗത്തില്‍ അവതരിപ്പിച്ചത്. സി.പിഐ.എമ്മിനെതിരെ ഇടത് തീവ്രവാദ വ്യതിയാനക്കാര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് വലതുപക്ഷത്തുനിന്നുള്ള വിമര്‍ശനത്തേക്കാള്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്.

പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങളെ നേരിടാന്‍ സംസ്ഥാനതലം മുതല്‍ ലോക്കല്‍തലം വരെ പ്രത്യേക ടീം രൂപവത്കരിച്ച് പ്രത്യയശാസ്ത്രപരവും ആശയപരവുമായ ബോധവത്കരണം നടത്തും. മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നുള്ള വിമര്‍ശനങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടും.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ പാര്‍ട്ടിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാനും സംവിധാനമൊരുക്കണമെന്നും രേഖ നിര്‍ദേശിക്കുന്നു.