എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം ബേഡകം ഏരിയാ കമ്മിറ്റി യോഗം അംഗങ്ങള്‍ ബഹിഷ്‌കരിച്ചു
എഡിറ്റര്‍
Saturday 3rd November 2012 12:16pm

കാസര്‍കോട്: സി.പി.ഐ.എം  ബേഡകം ഏരിയാ കമ്മിറ്റി യോഗം ഭൂരിപക്ഷ  അംഗങ്ങളും ബഹിഷ്‌കരിച്ചു. ഏരിയാ സെക്രട്ടറിയെ നീക്കുന്നതടക്കമുള്ള ജില്ലാക്കമ്മിറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത യോഗമാണ് അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചത്.

Ads By Google

17 അംഗ ഏരിയാ കമ്മിറ്റിയിലെ 11 അംഗങ്ങളും യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കാതെ യോഗം പിരിഞ്ഞു. ബഹിഷ്‌കരിച്ച അംഗങ്ങളോട് അടിയന്തരമായി ഹാജരാകാന്‍ നിര്‍ദേശം നല്‍കിയ ശേഷം നാളെ രാവിലെ 10.30ന് വീണ്ടും യോഗം ചേരും.

ഏരിയാ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിലെ അഞ്ച് അംഗങ്ങളെ പരാജയപ്പെടുത്താന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നടപടി സ്വീകരിക്കാനാണ് ജില്ലാ നേതൃത്വം ബേഡകം ഏരിയാ കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തത്.

ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍ അടക്കം ആറ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ യോഗത്തിനെത്തിയിരുന്നു. ഏരിയാ കമ്മിറ്റി അംഗം ഓമന രാമചന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം ആരംഭിച്ചെങ്കിലും ഭൂരിപക്ഷ അംഗങ്ങളും ബഹിഷ്‌കരിച്ചതിനാല്‍ നാളത്തേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാന്‍ ജില്ലാക്കമ്മിറ്റി തീരുമാനിച്ച ഏരിയാ സെക്രട്ടറി സി. ബാലന്‍ മാത്രമാണ് ഔദ്യോഗിക പക്ഷത്തു നിന്ന് പങ്കെടുത്തത്.

Advertisement