Categories

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം യു.ഡി.എഫിനെന്ന് സര്‍വേഫലം

loksabha-election

ന്യൂദല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം യു.ഡി.എഫിനൊപ്പമെന്ന് സി.എന്‍.എന്‍ ഐ.ബി.എന്‍ സര്‍വ്വേഫലം. ലോക്‌സഭയില്‍ യു.ഡി.എഫ് 12 മുതല്‍ 18 വരെ സീറ്റ് നേടും. എല്‍.ഡി.എഫിന് രണ്ട് മുതല്‍ 8 വരെ സീറ്റ് മാത്രമേ ലഭിക്കൂ എന്നൂം സര്‍വേയില്‍ പറയുന്നു.

സര്‍വേപ്രകാരം സംസ്ഥാനത്തെ അമ്പത് ശതമാനം വോട്ടുകള്‍ യു.ഡി.എഫ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എല്‍.ഡി.എഫ് 31 ശതമാനവും ബി.ജെ.പി ഒമ്പത് ശതമാനവും വോട്ടുകള്‍ നേടുമ്പോള്‍ ആം ആദ്മി പാര്‍ട്ടിയും മറ്റ് പാര്‍ട്ടികളും അഞ്ച് ശതമാനവും നേടുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഉമ്മന്‍ ചാണ്ടി ജനപ്രിയ്യനായ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് സംസ്ഥാനത്തൊട്ടാകെ മികച്ച പ്രതികരണമായിരുന്നുവെന്നും മൂന്നിലൊന്ന് ശതമാനം ആളുകളും അതൊരു രാഷ്ട്രീയ തന്ത്രമല്ലെന്നും സത്യസന്ധമായ നീക്കമായിരുന്നുവെന്നുമാണ് പ്രതികരിച്ചത്.

യു.ഡി.എഫിന്റെ വോട്ട് വര്‍ധിക്കുമ്പോഴും ജനപ്രിയ്യത്വം നഷ്ടമാകുകയാണ്. 44 ശതമാനം പേര്‍ നിലവിലെ വലതുപക്ഷ സര്‍ക്കാരിന്റെ ഭരണത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ 50 ശതമാനം പേര്‍ അസംതൃപ്തരാണ്.

അതേസമയം യു.പി.എ സര്‍ക്കാരിന്റെ ഭരണത്തില്‍ 55 ശതമാനം പേരും അസംതൃപ്തരാണ്. മന്‍മോഹന്‍ സിംഗിന്റെ ഭരണത്തെ 44 ശതമാനം പേര്‍ മാത്രമാണ് പിന്തുണക്കുന്നത്.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോഡിയേക്കാള്‍ കേരളത്തിലെ ജനങ്ങള്‍ പിന്തുണ നല്‍കുന്നത് രാഹുല്‍ ഗാന്ധിക്കാണെന്നും സര്‍വ്വേഫലത്തില്‍ പറയുന്നു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 22 ശതമാനം പേര്‍ ആപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാത്സരിക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍ 13 ശതമാനം മാത്രമാണ് ആപ്പിന് വോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നത്.

Tagged with: | |