തിരുവനന്തപുരം: മന്ത്രിസഭായോഗത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Ads By Google

ഇന്നു രാവിലെ 10 മണിയോടെ മന്ത്രിസഭായോഗം നടക്കുന്നതിനിടെയാണ് സി.എന്‍ ബാലകൃഷ്ണന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു.

തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയ അദ്ദേഹത്തെ വിദഗ്ദ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം പരിശോധിക്കുകയാണ്. ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി.