മൂന്ന് കവിതകള്‍: സി.ലതീഷ് കുമാര്‍

സ്‌നേഹിത

ഒടുവില്‍
അവള്‍ വന്നു
എനിക്കു വേണ്ടി
അവളെ തന്നെ
ഇല്ലാതാക്കാന്‍.

സ്‌നേഹം

നീ സ്‌നേഹിച്ചു തീര്‍ന്നപ്പോഴാണ്
ഞാന്‍ നിന്നെ സ്‌നേഹിച്ചു തുടങ്ങിയത്.
അതുകൊണ്ടു സ്‌നേഹം എനിക്ക്
പിറക്കാതെ പോയ മകനാണ്.

സ്ത്രീ

പൂര്‍ണമായി വായിക്കപ്പെടാത്ത
പുസ്തകം.
വായനക്കാരന്‍
അവന്റെ
സ്വര്‍ഗ്ഗവും നരകവും
അതില്‍
സൂക്ഷിച്ചു വയ്ക്കുന്നു

ബോധത്തിന്റെ മന്ദാരപത്രങ്ങള്‍ 1