കോഴിക്കോട്: സി.എച്ച് മുഹമ്മദ് കോയ സ്മാരക മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സി.എന്‍.എന്‍.ഐ.ബി.എന്നിലെ ഡെവിള്‍സ് അഡ്വക്കേറ്റ് അവതാരകന്‍ കരണ്‍ ഥാപ്പര്‍, 2ജി അഴിമതി പുറത്തുകൊണ്ടുവന്ന പയനിയര്‍ ലേഖകന്‍ ജെ.ഗോപീകൃഷ്ണന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. മികച്ച മലയാള മാധ്യമപ്രവര്‍ത്തകനുള്ള പുരസ്‌കാരത്തിന് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എന്‍.പി രാജേന്ദ്രന്‍ അര്‍ഹനായി. 1,11,111 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.