തിരുവനന്തപുരം: സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനു വേണ്ടിയുള്ള വികസന മുന്നേറ്റ ജാഥയില്‍ വിലകുറഞ്ഞ രാഷ്ട്രീയ പ്രചാരണങ്ങള്‍ ഉണ്ടാകില്ലെന്ന് ജാഥ ക്യാപ്ടന്‍ മന്ത്രി സി. ദിവാകരന്‍.

ഇടതു ജനാധിപത്യ മുന്നണിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം സര്‍ക്കാരിന്റെ പല വികസന നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനായിട്ടില്ല. വികസന രംഗത്തെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണീ ഈ ജാഥയെന്നും സി. ദിവാകരന്‍ പറഞ്ഞു.