കോഴിക്കോട്: വി.എസ് അച്ച്യുതാനന്ദന്‍ പ്രഗത്ഭനായ നേതാവാണെങ്കിലും ഏതെങ്കിലും ബിംബങ്ങളെ ഉയര്‍ത്തിക്കാട്ടി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടില്ലെന്ന് മന്ത്രി സി.ദിവാകരന്‍ പറഞ്ഞു.

എല്‍.ഡി.എഫിന് ശക്തമായ നേതൃത്വമുണ്ട്. ഏതെങ്കിലും ബിബങ്ങളെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടേണ്ട അവസ്ഥയില്ല.- വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി നടന്ന പത്രസമ്മേളനത്തില്‍ ദിവാകരന്‍ വ്യക്തമാക്കി.

1957ലെ സര്‍ക്കാറിനുശേഷം ഏറ്റവുമധികം വികസനം നടപ്പാക്കിയ സര്‍ക്കാറാണിത്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ തമസ്‌കരിക്കുകയാണ്. എല്ലാവര്‍ക്കും രണ്ടുരൂപയ്ക്ക് അരി നല്‍കുമെന്ന വാര്‍ത്ത വായിക്കണമെങ്കില്‍ ഭൂതക്കണ്ണാടി വെക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.