തിരുവനന്തപുരം: സപ്ലൈക്കോയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ കെട്ടിച്ചമച്ച കഥകളാണ് പുറത്തുവരുന്നതെന്ന് ഭക്ഷ്യമന്ത്രി സി.ദിവാകരന്‍. തന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയെന്ന് പറയപ്പെടുന്ന ആളുകളെ അറിയില്ലെന്നും ദിവാകരന്‍ പറഞ്ഞു.

സപ്ലൈക്കോയിലെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെട്ടിച്ചമച്ച കഥകളാണ് പുറത്തുവരുന്നത്. ഡിസംബര്‍ 16ന് രാവിലെ സന്ദര്‍ശകര്‍ എന്ന മട്ടില്‍ രണ്ടുപേര്‍ വീട്ടില്‍ വന്നിരുന്നു. ഒരാള്‍ മുന്‍മുഖ്യമന്ത്രിയുടെ മരുമകനാണെന്ന് പരിചയപ്പെടുത്തി. കൂടെവന്ന ആളുടെ പരാതി പരിഗണിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു.

സര്‍ക്കാറിനെതിരേ കേസ് ഫയല്‍ ചെയ്ത ആളോട് പുറത്തുപോകാനാവശ്യപ്പെട്ടെങ്കിലും അയാള്‍ കൂട്ടാക്കിയില്ല.തുടര്‍ന്ന് താന്‍ തിരുവനന്തപുരം സിറ്റിപോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.