തിരുവനന്തപുരം: സിവില്‍സപ്ലൈസ് കോര്‍പ്പറേഷന് എതിരെ നല്‍കിയ ഹരജി പിന്‍വലിക്കണമെന്ന് മന്ത്രി സി ദിവാകരന്‍ തന്നോട് ആവശ്യപ്പെട്ടതായി പരാതിക്കാരന്റെ വെളിപ്പെടുത്തല്‍. തന്നെ മന്ത്രി മൂന്നുതവണ വീട്ടില്‍ വിളിച്ചുവരുത്തി ഇക്കാര്യം ആവശ്യപ്പെട്ടതായി പരാതിക്കാരനായ യഹ്‌യ ഇന്ത്യാവിഷനോട് വെളിപ്പെടുത്തി. പരാതി പിന്‍വലിച്ചാല്‍ ഉദ്യോഗസ്ഥര്‍ വഴി പ്രത്യുപകാരം ചെയ്യുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തതായും യഹ്‌യ പറയുന്നു.

കഴിഞ്ഞ 16ന് രാവിലെ എട്ട് മണിയോടെയാണ് മന്ത്രി യഹ് യയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയത്. മന്ത്രിയുമായി അടുത്തബന്ധമുള്ള ഒരു ഇടനിലക്കാരനും ഒപ്പമുണ്ടായിരുന്നു. മന്ത്രിയെ കാണാന്‍ യഹ്‌യ വരുന്ന ദൃശ്യങ്ങളും ഇന്ത്യാവിഷന്‍ പുറത്ത് വിട്ടിട്ടുണ്ട്.

Subscribe Us:

സിവില്‍ സപ്ലൈസ് കരാറില്‍ അഴിമതി നടന്നുവെന്നാണ് യഹ് യ പരാതിപ്പെട്ടത്. പരാതിപ്രകാരം വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികളില്ലാത്തതിനെ തുടര്‍ന്ന് യഹ് യ കോടതിയെ സമീപിക്കുകയായിരുന്നു.