എഡിറ്റര്‍
എഡിറ്റര്‍
വി.എസിന്റെ രാഷ്ട്രീയഭാവി പ്രവചാനാതീതം: സി ദിവാകരന്‍
എഡിറ്റര്‍
Friday 8th November 2013 12:50am

c.divakaran

കോട്ടയം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ രാഷ്ട്രീയ ഭാവി പ്രവചനാതീതമാണെന്ന് സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സി.ദിവാകരന്‍.

വി.എസ് തന്റേതായ ശൈലിയും കാഴ്ചപ്പാടുമുള്ള നേതാവാണ്. എന്നാല്‍ മുഖ്യമന്ത്രി പദവിയിലെത്താതിരിക്കാന്‍ പിണറായി വിജയന് എന്ത് അയോഗ്യതയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

സി.പി.ഐ.എം നേതൃനിരയില്‍ ആരൊക്കെ വരണമെന്ന് ആ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. മറ്റു പാര്‍ട്ടികളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാന്‍ പാടില്ലെന്നാണ് എല്‍.ഡി.എഫ് തീരുമാനം.

യു.ഡി.എഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ മനം മടുത്ത കേരളത്തിലെ ജനങ്ങല്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. ഏതായാലും ചാക്കിട്ടു പിടിച്ചും ശെല്‍വരാജന്മാരെ സൃഷ്ടിച്ചും ഭരണത്തെ അട്ടിമറിക്കാന്‍ എല്‍.ഡി.എഫ് ഉദ്ദേശിക്കുന്നില്ലെന്നും ദിവാകരന്‍ പറഞ്ഞു.

Advertisement