തിരുവനന്തപുരം: പാല്‍ വില വര്‍ദ്ധിപ്പിക്കാനുള്ള മില്‍മ ഭരണസമിതിയുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് മന്ത്രി സി.ദിവാകരന്‍. ഇക്കാര്യത്തെക്കുറിച്ച് ഭക്ഷ്യ വകുപ്പ് സെക്രട്ടറി സുബ്രതോ മുഖര്‍ജി മില്‍മ അധികൃതരുമായി ഇന്ന് ചര്‍ച്ച നടത്തും.

പാല്‍ വിതരണം കാര്യക്ഷമാക്കാന്‍ മില്‍മയോട് ആവശ്യപ്പെടും. മില്‍മ നേരിടുന്ന നഷ്ടക്കണക്കുകള്‍ പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ പാല്‍ വിതരണത്തില്‍ പകുതിയോളം കുറവുണ്ടായതായി മില്‍മ ഭരണ സമിതി യോഗം വിലയിരുത്തിയിരുന്നു. ഉല്‍പ്പാദനച്ചെലവ് അനുസരിച്ചുള്ള വില ലഭ്യമാകാത്തതിനാല്‍ കര്‍ഷകര്‍ ഈ രംഗം വിടുന്നതിനാലാണ് ഈ കുറവെന്നാണ് മില്‍മയുടെ വാദം.അന്യസംസ്ഥാന പാല്‍ വരവു കുറഞ്ഞന്നെതും പാല്‍ വിലവര്‍ദ്ധിപ്പിക്കാന്‍ മില്‍മ ചൂണ്ടിക്കാട്ടിയിരുന്നു.