Categories

സി-ഡാറ്റ് റിലയന്‍സ് കൈവശപ്പെടുത്തിയത് അന്വേഷിക്കണമെന്ന് ഉമ്മന്‍ചാണ്ടി

കോഴിക്കോട്: ഐടി വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഡാറ്റാ സെന്റര്‍ റിലയ്ന്‍സ് കൈവശപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു. സി-ഡാറ്റിന്റെ കരാര്‍ അവസാനിച്ച ശേഷം റിലയ്ന്‍സ് നിഗൂഢമായാണ് ടെന്റര്‍ കൈവശപ്പെടുത്തിയതെന്ന് ഉമ്മന്‍ചാണ്ടി കത്തില്‍ ചൂണ്ടിക്കാട്ടി.

2005ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് പൊതുമേഖലസ്ഥാപനമായ സി.ഡാറ്റ് നിലവില്‍ വന്നത്. അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ഈ സ്‌റ്റേറ്റ് ഡാറ്റാ സെന്റര്‍ നടത്താനയി യു.ഡി.എഫ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നത് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഡാക്ക് ( സെന്റര്‍ ഫോര്‍ ഡവലപ്പമെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്)നെയായിരുന്നു. മൂന്ന് വര്‍ഷം നടത്താനായിരുന്നു ആദ്യത്തെ കരാര്‍. എന്നാല്‍ ഈ കരാര്‍ കാലാവധി കഴിഞ്ഞ ശേഷം സി ഡാറ്റിനെ റിലയന്‍സ് സ്വന്തമാക്കുകയായിരുന്നു. ഈ ഇടപാടില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആരോപണം.

റിലയന്‍സിന് കരാര്‍ കൈമാറിയതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന് പ്രതപക്ഷനേതാവ് ആരോപിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.