കൊച്ചി: മുംബൈ ഹീറോസുമായുള്ള മത്സരം ജയിച്ചതിന്റെ ആവേശത്തില്‍ അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് ഇന്ന് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ രണ്ടാം അങ്കത്തിനിറങ്ങുന്നു.

Ads By Google

ഹൈദരാബാദില്‍ നടക്കുന്ന മത്സരത്തില്‍ ഭോജ്പുരി ദബാംഗ്‌സാണ് മോഹന്‍ലാല്‍ നയിക്കുന്ന ടീമിന്റെ എതിരാളികള്‍. എന്നാല്‍ ടീമിനൊപ്പമുള്ള ലാല്‍ ഇന്ന് കളിക്കുന്ന കാര്യം സംശയത്തിലാണ്.

ഉച്ചയ്ക്കു മൂന്നിന് നടക്കുന്ന മത്സരം ഏഷ്യനെറ്റില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ആദ്യമത്സം ജയിച്ച ദബാംഗ്‌സും മികച്ച ടീമിനെയാണ് അണിനിരത്തുന്നത്.

മലയാള സിനിമയിലെ മിക്ക താരങ്ങളും മത്സരം കാണാനായി ഹൈദരാബാദില്‍ എത്തിയിട്ടുണ്ട്. ഇന്ന് രാവിലെ ടീം പരിശീലനത്തിനെത്തിയപ്പോള്‍  നിരവധി ആരാധകര്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു.