എഡിറ്റര്‍
എഡിറ്റര്‍
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ മത്സര ഷെഡ്യൂള്‍ പ്രഖ്യാപിച്ചു
എഡിറ്റര്‍
Monday 10th September 2012 8:34am

കൊച്ചി: സിനിമാ താരങ്ങള്‍ പങ്കെടുക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ അടുത്ത സീസണിലെ മത്സര ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. മലയാളി താരങ്ങളുടെ കേരള സ്‌ട്രൈക്കേഴ്‌സ് ഉള്‍പ്പെടെ എട്ട് ടീമുകളാണ് ഇത്തവണ മത്സരിക്കുന്നത്.

ഫെബ്രുവരി 9ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടനം. അന്ന് രണ്ട് മത്സരങ്ങളാണ് നടക്കുക. ആദ്യ മത്സരം ചെന്നൈ റിനോസും കര്‍ണാടക ബുള്‍ഡോസേഴ്‌സും തമ്മിലാണ്.

Ads By Google

പിന്നീട് കേരള സ്‌ട്രൈക്കേഴ്‌സും മുംബൈ ഹീറോസും ഏറ്റുമുട്ടും. പഞ്ചാബ്, മറാഠി താരങ്ങളുടെ ടീമുകളെക്കൂടി ഉള്‍പ്പെടുത്തിയതോടെ ലീഗില്‍ 8 ടീമുകളായി. നാല് വീതം ടീമുകളുള്ള രണ്ട് പൂളായി തിരിച്ചാണ് മത്സരം.

കേരള സ്‌ട്രൈക്കേഴ്‌സിനൊപ്പം ചെന്നൈ റിനോസ്, തെലുങ്ക് വാരിയേഴ്‌സ്, പഞ്ചാബി ടീമുകളാണ് എ പൂളില്‍. ബി പൂളില്‍ കര്‍ണാടക ബുള്‍ഡോഴ്‌സേഴ്‌സ്, മുംബൈ ഹീറോസ്, ബംഗാളി ടൈഗേഴ്‌സ്, വീര്‍ മറാഠി ടീമുകള്‍. എ പൂളിലെ ടീമുകള്‍ എതിര്‍ പൂളിലെ ടീമുകളുമായാണ് മത്സരിക്കുന്നത്.

ഫെബ്രുവരി 9ന് ഉദ്ഘാടന മത്സരത്തില്‍ മുംബൈയെ നേരിടുന്ന കേരള സ്‌ട്രൈക്കേഴ്‌സ് 16ന് ഹൈദരാബാദില്‍ വീര്‍ മറാഠിയോടും 23ന് യു.എ.ഇയില്‍ ബംഗാളി നോടും മാര്‍ച്ച് രണ്ടിന് ചെന്നൈയില്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സുമായും ഏറ്റുമുട്ടും. പത്തിന് ബംഗ്ലൂരിലാണ് ഫൈനല്‍.

Advertisement