എഡിറ്റര്‍
എഡിറ്റര്‍
സി.സി.എല്ലിന്റെ ഉദ്ഘാടനം കൊച്ചിയില്‍ നടക്കും
എഡിറ്റര്‍
Sunday 9th September 2012 12:08pm

കൊച്ചി: സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗായ സി.സി.എല്ലിന്റെ (സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്) അടുത്ത സീസണിലെ ഉദ്ഘാടനം ഫെബ്രുവരി ഒന്‍പതിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടത്താന്‍ ധാരണയായി.

കഴിഞ്ഞ തവണ സി.സി.എല്‍ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണികള്‍ ഒഴുകിയെത്തിയതും ആവേശം നിറഞ്ഞതും കേരള സ്‌ട്രൈക്കേഴ്‌സും മുംബൈ ടീമും തമ്മില്‍ കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോഴായിരുന്നു.

Ads By Google

ഇത്തവണയും ആതിഥേയ ടീമായ കേരള സ്‌ട്രൈക്കേഴ്‌സ് ഉദ്ഘാടന മത്സരത്തില്‍ മുംബൈയുമായി ഏറ്റുമുട്ടും. സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ കൊച്ചിയിലെത്തുമെന്നാണു സൂചന.

ഇത്തവണ ഉദ്ഘാടനം കൊച്ചിക്ക് അനുവദിക്കാന്‍ ധാരണയായതും അതേ ടീമുകള്‍ തമ്മില്‍ ഉദ്ഘാടന മല്‍സരം നിശ്ചയിച്ചതും ഇരുടീമിന്റേയും മൂല്യം കണക്കിലെടുത്ത് തന്നെയാണ്.

അതേസമയം കേരള സ്‌ട്രൈക്കേഴ്‌സില്‍ പുതിയ താരങ്ങളെ കണ്ടെത്താന്‍ സെലക്ഷന്‍ ട്രയല്‍സ് തുടങ്ങി. ക്യാപ്റ്റന്‍ സ്ഥാനത്ത് മോഹന്‍ലാലും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് ഇന്ദ്രജിത്തും തുടരും.

പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ തിരക്ക് കാരണം ഒഴിവാകും. ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും പരിശീലനത്തിനോ മല്‍സരങ്ങള്‍ക്കോ വരാതിരുന്ന നടന്‍ ആസിഫ് അലിയും ഉണ്ടാവില്ല. കഴിഞ്ഞ സീസണില്‍ തിളങ്ങിയ രാജീവ് പിള്ള, വിവേക് ഗോപന്‍, സൈജു കുറുപ്പ് തുടങ്ങിയവരെല്ലാം ഇത്തവണയും ഉണ്ടാവും.

Advertisement