എഡിറ്റര്‍
എഡിറ്റര്‍
തര്‍ക്കം പരിഹരിച്ചു; സി.സി.എല്‍ ഉദ്ഘാടനം കൊച്ചിയില്‍ തന്നെ
എഡിറ്റര്‍
Saturday 6th October 2012 11:31am

കൊച്ചി: സിനിമാ താരങ്ങള്‍ മാറ്റുരയ്ക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ (സി.സി.എല്‍) ഉദ്ഘാടനം കൊച്ചിയില്‍ത്തന്നെ നടക്കും. വേദിയായി കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം തന്നെയാണ് ഒരുങ്ങുക.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സി.സി.എല്ലിനായി അനുവദിക്കുന്നത് സംബന്ധിച്ച് കേരള ഫുട്‌ബോള്‍ അസോസിയേഷനുമായുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു.

Ads By Google

അടുത്ത വര്‍ഷം ഫെബ്രുവരി ഒന്‍പതിനാണ് ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങള്‍ പങ്കെടുക്കുന്ന സി.സി.എല്‍ ഉദ്ഘാടനം നടക്കുന്നത്.

എന്നാല്‍ സ്‌റ്റേഡിയം സന്തോഷ് ട്രോഫി ഫുട്‌ബോളിനായി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ചര്‍ച്ചയെത്തുടര്‍ന്ന് സ്‌റ്റേഡിയം സി.സി.എല്ലിനായി വിട്ടുകൊടുക്കാന്‍ ഫുട്ബോള്‍ അസോസിയേഷന്‍ തയ്യാറാവുകയായിരുന്നു.

Advertisement