എഡിറ്റര്‍
എഡിറ്റര്‍
സി.സി.എല്‍ ക്രിക്കറ്റ്: കേരള സ്‌ട്രൈക്കേഴ്‌സിന് മൂന്ന് വിക്കറ്റ് വിജയം
എഡിറ്റര്‍
Sunday 10th February 2013 9:24am

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന സെലിബ്രിറ്റി ക്രിക്കറ്റില്‍ അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന് മൂന്ന് വിക്കറ്റ് ജയം. മുബൈ ഹീറോസിനെയാണ് തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റ്  ചെയ്യാനിറങ്ങിയ മുബൈ ഹീറോസ് 5 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എടുത്തിരുന്നു.

Ads By Google

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് ആദ്യം പതറിയെങ്കിലും അവസാന ഓറില്‍ ലക്ഷ്യം കണ്ടു. പുറത്താകാതെ നിന്ന വിവേക് ഗോപിനാഥാണ് കേരള സ്‌ട്രൈക്കേഴ്‌സിനെ വിജയത്തിലെത്തിച്ചത്. സ്‌കോര്‍:മുബൈ ഹീറോസ് 20 ഓവറില്‍ 5ന് 135; സ്‌ട്രൈക്കേഴ്‌സ് 19.1 ഓവറില്‍ 7ന് 136.

അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന്റെ വലിയ പ്രതീക്ഷയായിരുന്ന രാജീവ് പിള്ള 16 റണ്‍സ് എടുത്ത് പുറത്തായപ്പോള്‍ റണ്‍സൊന്നുമെടുക്കാതെ ഇന്ദ്രജിത്ത് പവലിയനിലേക്ക് മടങ്ങിയത് കാണികളില്‍ വലിയ നിരാശ ഉണ്ടാക്കി.

22 പന്തില്‍ 34 റണ്‍സെടുത്ത സുമേഷും സ്‌ട്രൈക്കേഴ്‌സിന്‌ വലിയ മുതല്‍കൂട്ടായി.   45 റണ്‍സെടുത്ത സണ്ണി സിംഗ് ആണ് ടീമിലെ ടോപ് സ്‌കോറര്‍. അഫ്താഫ് ശിവദാസനി 36 റണ്‍സും അപൂര്‍വ ലാകിയ 19 റണ്‍സും നേടി.
അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന് വേണ്ടി  മണിക്കുട്ടന്‍, ബിനീഷ് കോടിയേരി, വിവേക് ഗോപന്‍, സന്തോഷ് ശ്ലീബ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ചെന്നെ റൈനോസിനെ ബോജ്പുരി ദബാംഗസ് അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു. 38 പന്തില്‍ 86 റണ്‍സ് എടുത്ത ആദിത്യ ഓജയാണ് ബോജ്പുരിയെ വിജയത്തിലെത്തിച്ചത്.

Advertisement